ആക്രി കടക്ക് തീപ്പിടിച്ചു

മട്ടാഞ്ചേരി: കരുവേലിപ്പടിയില്‍ ആക്രി കടക്ക് തീപ്പിടിച്ചു.  ആലുവ സ്വദേശി അഷറഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ തീപ്പിടിച്ചത്.
കെട്ടിടത്തില്‍ പ്ലാസ്റ്റിക്ക്, ഹാര്‍ഡ് ബോര്‍ഡുകള്‍ എന്നിവയാണ് സൂക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ തീ ആളി പടരുകയായിരുന്നു. തീ പടര്‍ന്നതോടെ ജനവാസ കേന്ദ്രമായ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ നിന്നായി അഗ്‌നിശമന സേനയുടെ ആറ് യൂനിറ്റെത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് ആയതിനാല്‍ പുകഞ്ഞ് നിന്നത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

RELATED STORIES

Share it
Top