ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തിയെന്നു സിദ്ദീഖ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കു സിനിമയില്‍ ലഭിച്ച അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയിരുന്നുവെന്നു സിദ്ദീഖിന്റെ മൊഴി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു മാസങ്ങള്‍ക്ക് മുമ്പ് സിദ്ദീഖ് പോലിസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്. നടി ഇക്കാര്യം തന്നോടു സൂചിപ്പിച്ചിട്ടുണ്ടെന്നും പോലിസിന് നല്‍കിയ മൊഴിയില്‍ സിദ്ദീഖ് വ്യക്തമാക്കുന്നുണ്ട്. ദിലീപിനോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അതു തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ട എന്നും മറുപടി പറഞ്ഞതായും മൊഴിയിലുണ്ട്. ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്റ്റേജ് ഷോയ്ക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിട്ടുണ്ടെന്നും സിദ്ദീഖ് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top