ആക്രമണപദ്ധതി : ഹിസ്ബ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ലഖ്‌നോ/ന്യൂഡല്‍ഹി: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ സശസ്ത്രസീമാബല്‍ (എസ്എസ്ബി) സൈനികര്‍ അറസ്റ്റ് ചെയ്തു. നസീര്‍ അഹമ്മദ് (34) ആണ് സോനൗലിയിലെ കാവല്‍പുരയ്ക്കടുത്തുനിന്ന് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലക്കാരനായ അഹമ്മദ് 2003 മുതല്‍ പാകിസ്താനിലാണ്. കശ്മീരില്‍ സാധാരണക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരേ നടന്ന നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയാണെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top