ആക്രമണക്കേസ് പ്രതിക്ക് ഒരുവര്‍ഷം തടവും പിഴയും

വിദ്യാനഗര്‍: യുവാവിനെ അടിച്ചുംകുത്തിയും പരിക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയെ ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ഒരു വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ചീമേനി ആലപ്പടമ്പ് ചാരുവിളി നെല്ലൂരിലെ ജി ബാലചന്ദ്ര(57)നെയാണ് ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ മകന്‍ ഉദയ(30)നെ തെളിവില്ലെന്നു കണ്ട് കോടതി വിട്ടയച്ചു. 2011 ജൂലൈ ഒമ്പതിന് ചീമേനി തിമിരി വലിയപറമ്പില്‍ ഹൗസിലെ ലിജോയെ മുന്‍വിരോധത്താല്‍ അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ ചീമേനി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

RELATED STORIES

Share it
Top