ആക്രമണം നടത്തി കവര്‍ച്ച; ഒരാള്‍ കൂടി റിമാന്‍ഡില്‍

ചവറ: വീട്ടില്‍ കയറി ആക്രമണം നടത്തിയ ശേഷം  സംഘം ചേര്‍ന്ന് കവര്‍ച്ച നടത്തിയ കേസില്‍  ഒരാള്‍ കൂടി റിമാന്‍ഡില്‍. തേവലക്കര കോയിവിള ബിനു ഭവനത്തില്‍ അലിന്‍ ആന്‍ഡ്രൂസി (29) നെയാണ് ചവറ തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര കോയിവിള സ്വദേശികളായ ചാക്കൂര് അയ്യത്ത് വീട്ടില്‍ ബിജു ആന്റണി (46), പടിയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് രവീന്ദ്രന്‍ (37) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അലിന്‍ ആന്‍ഡ്രൂസ് നിരവധി കേസുകളിലെ പ്രതിയും പല തവണ ശിക്ഷ അനുഭവിച്ചയാളാണെന്നും പോലിസ് പറഞ്ഞു. ഇയാളുടെ നേത്യത്വത്തിലായിരുന്നു തേവലക്കര കോയിവിള പാവുമ്പ നടയില്‍ കിഴക്കതില്‍ ബഞ്ചമിന്‍ (46), സുഹ്യത്ത് കരുവ കിഴക്കതില്‍ ബിനു നോര്‍ബട്ട് (35) എന്നിവരെ വീട്ടില്‍ കയറി അക്രമണം നടത്തി പരിക്കേല്‍പ്പിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബഞ്ചമിന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top