ആകാശ വിസ്മയമൊരുക്കി ബ്ലഡ് മൂണ്‍

വാഷിങ്ടണ്‍: ലോകം അത്യപൂര്‍വമായ ആകാശവിസ്മയത്തിനു സാക്ഷ്യം വഹിച്ചു. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദൃശ്യമായി. ഒരുമണിക്കൂറും 43 മിനിറ്റുമായിരുന്നു ഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ചന്ദ്രന്‍ ചുവപ്പ് നിറമാവുന്ന ബ്ലഡ് മൂണ്‍ പ്രതിഭാസവും ദൃശ്യമായി. ഇന്ത്യന്‍ സമയം രാത്രി 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. 11.45 മുതല്‍ ചന്ദ്രനില്‍ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമായി. പിന്നാലെ സമ്പൂര്‍ണ ഗ്രഹണവും ദൃശ്യമായി. ഏഷ്യയിലും ആഫ്രിക്കയിലുമാണ് പൂര്‍ണഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായത്. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആസ്‌ത്രേലിയയിലും ഗ്രഹണം ഭാഗികമായിരുന്നു. വടക്കേ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും ഗ്രഹണം ദൃശ്യമായില്ല.

RELATED STORIES

Share it
Top