ആകാശത്തു വര്‍ണ വസന്തം വിരിയിച്ച് ബേക്കലില്‍ പട്ടംപറത്തല്‍ മേളബേക്കല്‍: അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ ബേക്കലില്‍ വേനല്‍ച്ചൂടില്‍ കണ്ണിനും മനസ്സിനും കുളിര്‍മയേകി ആകാശത്തു വര്‍ണവിസ്മയം വിതറി പട്ടംപറത്തല്‍. കേരളത്തിന്റെ തനതു കലാരൂപങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും കോ ര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണു പറത്തിയത്. പട്ടംപറത്തല്‍ കാണാന്‍ നിരവധി ആളുകള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ എത്തിയിരുന്നു. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ഖാലിദ് സി പാലക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പോലിസ് ചീഫ് കെ ജി സൈമണ്‍ മുഖ്യാതിഥിയായിരുന്നു. ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍, സി എ ശിവപ്രസാദ്, ഇന്ദിര, പി കെ അബ്ദുല്ല, ലക്ഷമണ്‍ കുമ്പള, യു കെ യൂസഫ്, പി എം അബ്ദുല്‍ നാസര്‍, അന്‍വര്‍ ഹസന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top