ആകാശത്തിന് പെയിന്റടിക്കാന്‍ നാസ ഒരുങ്ങുന്നു, ഈ ഞായറാഴ്ച രാത്രി !ന്യൂയോര്‍ക്ക് : ആകാശത്തിന് പെയിന്റടിക്കുക എന്നൊരു ശൈലിയുണ്ട് നമ്മുടെ നാട്ടില്‍. നടക്കാത്തതോ അര്‍ഥശൂന്യമായതോ ആയ പ്രവൃത്തികളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറ്. എന്നാലിതാ അക്ഷരാര്‍ഥത്തില്‍ ആകാശത്തിന് ചായം കൊടുക്കാന്‍ ഒരുങ്ങുകയാണ് നാസ. വരുന്ന ഞായറാഴ്ച രാത്രി 9 മണിയ്ക്കു ശേഷമാണ് പരീക്ഷണം നടക്കുക.
ഭൂമിയുടെ അന്തരീക്ഷത്തിലെ ചാര്‍ജ് ചെയ്യപ്പെട്ട പദാര്‍ഥങ്ങളെ സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് പരീക്ഷണം. ന്യൂയോര്‍ക്ക് മുതല്‍ നോര്‍ത്ത് കരോലിന വരയെുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്ന തരത്തിലാണ് ആകാശത്തിന് നിറം കൊടുക്കുന്നത്്. ചെറിയൊരു റോക്കറ്റില്‍ ബേറിയവും മറ്റു ചില രാസവസ്തുക്കളും കുപ്പികളില്‍ നിറച്ച്്്് ആകാശത്തേക്കയക്കുകയാണ് ചെയ്യുക. ഈ കുപ്പികളില്‍ നിന്നുള്ള രാസവസ്തുക്കള്‍ സൂര്യപ്രകാശവുമായി ചേര്‍ന്ന് ആകാശം നിറമുള്ളതായിത്തീരുന്നു.20 മിനുറ്റോളം ആകാശം ഇത്തരത്തില്‍ നിറമുള്ളതായി കാണപ്പെടും.

RELATED STORIES

Share it
Top