ആം ആദ്മി പാര്‍ട്ടി നേതാവിന് നേരെ യൂത്ത്‌ലീഗ് ആക്രമണം

പാനൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവിന് നേരെ യൂത്ത്‌ലീഗ് ആക്രമണം. കൂത്തുപറമ്പ് മണ്ഡലം കോ-ഓഡിനേറ്ററും കടവത്തൂര്‍ സഫ ട്രാവല്‍സ് ഉടമയുമായ നെല്ലൂര്‍ ഹമീദി (47)നെയാണ് ആക്രമിച്ചത്. കടവത്തൂര്‍ തട്ടാറക്കല്‍പീടികയ്ക്കു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം.
തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ഹമീദിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്ന ഹമീദ് രാജിവച്ച്് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുസ്്‌ലിംലീഗ് പഞ്ചായത്തംഗവും അധ്യാപകനുമായ നെല്ലൂര്‍ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് ഹമീദ് പറഞ്ഞു. കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top