ആം ആദ്മി നേതാവിന് വധഭീഷണിന്യൂഡല്‍ഹി: ആം ആദ്്മി പാര്‍ട്ടി (എഎപി) നേതാവ് ആശിഷ് ഖേതന് ഹിന്ദുത്വസംഘടനകളുടെ വധഭീഷണി. ഹിന്ദു സന്ന്യാസിമാര്‍ക്കെതിരേ ഖേതന്‍ നടത്തുന്ന പാപങ്ങള്‍ എല്ലാ പരിധിയും കടന്നുവെന്ന് ഈ മാസം ഒമ്പതിന് അദ്ദേഹത്തിനു ലഭിച്ച കത്തില്‍ പറയുന്നു. നിങ്ങള്‍ (ഖേതന്‍) കാരണമാണ് സന്ന്യാസിനി പ്രജ്ഞാസിങും (2006 മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി), വിരേന്ദ്ര സിങ് താവ്്‌ഡെയും (2013ല്‍ നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ കേസിലെ പ്രതി) ജയിലില്‍ കഴിയുന്നത്. ഹിന്ദു രാഷ്ട്രത്തില്‍ നിങ്ങളെ പോലുള്ളവര്‍ വധശിക്ഷ മാത്രമാണ് അര്‍ഹിക്കുന്നത്- കത്തില്‍ പറയുന്നു.  ആശിഷ് ഖേതനെതിരായ വധഭീഷണി അങ്ങേയറ്റം നടുക്കമുണ്ടാക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ പറഞ്ഞു.  പ്രശ്‌നത്തില്‍ ആഭ്യന്തരമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഖേതന് ഇത്തരം ഭീഷണിക്കത്ത് ലഭിച്ചിരുന്നു.

RELATED STORIES

Share it
Top