ആം ആദ്മിയില്‍ പോസറ്റര്‍ വിവാദം രൂക്ഷമാവുന്നുന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) വീണ്ടും വിഭാഗീയത രൂക്ഷമാവുന്നതായി റിപോര്‍ട്ട്. രാംലീല മൈതാനത്ത് പിറന്ന പാര്‍ട്ടി വെറും കൊട്ടാരവിദൂഷകരുടെ പാര്‍ട്ടിയായി ചുരുങ്ങിയതായി പാര്‍ട്ടി രാജസ്ഥാന്‍ ഘടകം നേതാവ് കുമാര്‍ വിശ്വാസ് തുറന്നടിച്ചതാണ് പുതിയ പൊട്ടിത്തെറിക്കു കാരണമായത്. ഇദ്ദേഹത്തിനെതിരേ പ്രത്യക്ഷപ്പെട്ട പോസറ്ററുകളും വിവാദങ്ങള്‍ക്കു കൊഴുപ്പ് കൂട്ടുന്നതായാണ് റിപോര്‍ട്ടുകള്‍. രാജസ്ഥാനില്‍ എഎപി സംഘടിപ്പിച്ച കര്‍ഷക—കണ്‍വന്‍ഷനിലാണ് പാര്‍ട്ടിക്കെതിരേ കുമാറിന്റെ രൂക്ഷ വിമര്‍ശനം. രാംലീലയില്‍ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ പാര്‍ട്ടി അടിസ്ഥാന നിലപാടില്‍നിന്നും മാറി ഇപ്പോള്‍ അഞ്ചോ-ആറോ വിദൂഷകരുടെ കൊട്ടാര രാഷ്ടീയമായി മാറിയെന്നാണ് വിശ്വാസ് പറഞ്ഞത്. രാജസ്ഥാനില്‍ പാര്‍ട്ടി അടിസ്ഥാനതത്ത്വങ്ങള്‍ക്കുവേണ്ടി പൊരുതുമെന്നും വിശ്വാസ് പറഞ്ഞു.

RELATED STORIES

Share it
Top