ആംബുലന്‍സ് വിവാദം സിഎച്ച് സെന്ററിനെ ഇകഴ്ത്താനുള്ള ശ്രമമെന്ന്

താമരശ്ശേരി: ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന സിഎച്ച സെന്ററിനെ ഇകഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള ആംബുലന്‍സ് വിവാദമെന്ന്  ജനറല്‍ സെക്രട്ടറി വി എം ഉമ്മര്‍ മാസ്റ്റര്‍.കരിഞ്ചോല ദുരന്തത്തില്‍ സി എച്ച സെന്റര്‍ ആംബുലന്‍സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് സാമ്പത്തിക ലകഷ്യം വെച്ചായിരുന്നില്ല.
ആംബുലന്‍സ് ഉപയോഗിച്ചതിനു പണം ആവശ്യപ്പെട്ട്്്് ഔദ്യോഗികമായി എവിടെയും അപേക്ഷ നല്‍കിയിട്ടില്ല.ഡ്രൈവര്‍ പണം കൈപറ്റിയതറിഞ്ഞ ഉടനെ അവ സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ നിര്‍ദ്ദേശിക്കുകയും സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ടെന്നും ഉമ്മര്‍ മാസ്റ്റര്‍ അറിയിച്ചു.

RELATED STORIES

Share it
Top