ആംബുലന്‍സ് തടഞ്ഞിട്ടു; ചികില്‍സ ലഭിക്കാതെ രോഗി മരിച്ചു

അമ്പലപ്പുഴ: അത്യാസന്ന നിലയിലായിരുന്ന രോഗിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ് കാറില്‍ തട്ടിയെന്ന് ആരോപിച്ച് തടഞ്ഞിട്ടതിനാല്‍ ചികില്‍സ വൈകി രോഗി മരിച്ചു. താമരക്കുളം പാറയില്‍ ഉമൈബാന്‍ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച മൂ ന്നോടെ ആലപ്പുഴ മെഡിക്ക ല്‍ കോളജിലാണ് മരിച്ചത്.
ഹൃദ്രോഗത്തെ തുടര്‍ന്നു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഉമൈബാനെ ആംബുലന്‍സി ല്‍ ആലപ്പുഴ മെഡിക്കല്‍കോ ളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടയി ല്‍ പുലര്‍ച്ചെ രണ്ടോടെ തോട്ടപ്പള്ളിയില്‍ വച്ച് തടയുകയായിരുന്നു. അത്യാസന്ന നിലയിലായ രോഗിയെ വളരെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ മുന്നിലൂടെ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. അപകടം ഒഴിവാക്കാനായി ആംബുലന്‍സ് വെട്ടിച്ചുമാറ്റുന്നതിനിടയില്‍ കാറിന്റെ പിന്‍ഭാഗത്തു തട്ടി. തുടര്‍ന്നു കാറിലുണ്ടായിരുന്നവര്‍ ആംബുല ന്‍സ് തടഞ്ഞിടുകയായിരുന്നു.
രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരികെവരാമെന്നു പറഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവര്‍ കൂട്ടാക്കിയില്ല. പോലിസ് എത്തിയിട്ടും രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ എടുത്തില്ല. തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും ഉമൈബാന്‍ മരിച്ചിരുന്നു. ചികില്‍സ കിട്ടാന്‍ വൈകിയതാണു രോഗി മരിക്കാനിടയായതെന്നു ഡോക്ടര്‍ പറഞ്ഞു. അപകടത്തിനു ശേഷം അമ്പലപ്പുഴ പോലിസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തെങ്കിലും കാര്‍ വിട്ടുകൊടുത്തു.
ആംബുലന്‍സ് സര്‍വീസ് തടസ്സപ്പെടുത്തിയതു മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ക്കെതിരേ സ്‌നേഹതീരം ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കി. യഥാസമയം ചികില്‍സ ലഭിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തി ല്‍ ഉമൈബാന്റെ ബന്ധുക്കളും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top