ആംബുലന്‍സില്ല; അത്യാസന്ന രോഗിക്ക് ദുരിതം

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡ്യൂട്ടിക്ക് എത്തിയില്ല. മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോയത് വെളിയില്‍ നിന്നുള്ള ആംബുലന്‍സില്‍.
ഐസി യൂനിറ്റില്‍ കഴിഞ്ഞിരുന്ന ചെമ്പന്തൊട്ടി ആദിവാസി കോളനിയിലെ ജാനകിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. ഇന്നു രാവിലെയാണ് സംഭവം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി പരിയാരം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മൂന്ന് ആംബുലന്‍സുള്ള ആശുപത്രിയില്‍ ആകെയുള്ള ഒരു ഡ്രൈവര്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഒടുവില്‍ രോഗിയുടെ ബന്ധുക്കള്‍ വെളിയില്‍നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് ജാനകിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
കെ സുധാകരന്‍ എംപി ആയിരിക്കുമ്പോള്‍ ആശുപത്രിക്ക് ഐസി സംവിധാനത്തോടു കൂടിയ ആംബുലന്‍സ് അനുവദിച്ചിരുന്നു. തുടക്കത്തില്‍ കൃത്യമായി സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഓട്ടം നിലച്ചു. ആംബുലന്‍സിനകത്തെ പല സംവിധാനങ്ങളും അഴിച്ചുവച്ച നിലയിലാണ്.

RELATED STORIES

Share it
Top