അഹ്മദ് പട്ടേലിന്എതിരായ ഹരജി: ഹൈക്കോടതി നടപടികള്‍ക്ക് സ്റ്റേ ന്

യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ രാജ്യസഭയിലേക്കു തിരഞ്ഞെടുത്തതിനെതിരേ ബിജെപി നേതാവ് ബല്‍വന്ദ് സിങ് രജ്പുത് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിന്‍മേലുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സുപ്രിംകോടതി.
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ആഗസ്തില്‍ ഗുജറാത്ത് നിയമസഭയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനോട് രജ്പുത് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പാണ് രജ്പുത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ രണ്ടു വിമത എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ നടപടി ചോദ്യം ചെയ്താണ് രജ്പുത് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വരുംദിവസങ്ങളില്‍ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top