അഹുജ യുവ മാധ്യമ പുരസ്‌ക്കാരം തേജസ് ലേഖകന്‍ നഹാസ് എം നിസ്താറിന്

പെരിന്തല്‍മണ്ണ: ശബ്ദ രംഗത്തെ അതികായകരായ അഹുജ കമ്പനിയുടെ ജില്ലാ വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ അഹുജ യുവ മാധ്യമ പുരസ്‌ക്കാരം തേജസ് മലപ്പുറം ലേഖകന്‍ നഹാസ് എം നിസ്താറിന്. പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മഞ്ഞളാംകുഴി അലി എം എല്‍ എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.മാതൃഭൂമി പെരിന്തല്‍മണ്ണ റിപ്പോര്‍ട്ടര്‍ അനൂപ് പത്മനാഭന്‍,മലയാള മനോരമ കൊളത്തുര്‍ ലേഖകന്‍ കൊളത്തൂര്‍ മണികണ്ഠന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ബലിമാംസം അറുത്തിട്ട് മുസ്ലീം സഹോദരങ്ങള്‍ വെള്ളിയാഴ്ച്ച പള്ളിയില്‍ പോയപ്പോള്‍ മലപ്പുറത്ത് ബലി മാംസത്തിന് കാവല്‍ നിന്ന രണ്ട് ഹിന്ദു സഹോദരങ്ങളെ കുറിച്ചുള്ള തേജസ് റിപ്പോര്‍ട്ടിനാണ് പുരസ്‌ക്കാരം.
അഹുജ കമ്പനി ജില്ലാ വിതരണ വിഭാഗം ഡയറക്ടര്‍മാരായ നൌഷാദ് കരുവള്ളി, വി.അബ്ദുല്‍ ഹമീദ്, മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവികളായ സലാം മൌലവി, സാദിഖ് എ. ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ റഷീദ്, സാറ്റ് കോച്ചിങ്ങ് സെന്റര്‍ ഡയറക്ടര്‍ ഷഫിന്‍ ഇബ്രാഹിം, പി ഫെസല്‍ എന്നിവര്‍ സംസാരിച്ചു.  കലാവിഭാഗത്തില്‍ അനൂപ് പത്മനാഭനും, മതസൗഹാര്‍ദ വിഭാഗത്തില്‍ നഹാസ് എം നിസ്താറിനും. യുവ സംരഭകത്വ വിഭാഗത്തില്‍ കൊളത്തൂര്‍ മണികണ്ഠനുമാണ് പുരസ്‌ക്കാരം.  തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാറിന് നവാസ് നേത്യത്വം വഹിച്ചു.   റംഷാദ്, ഷാഹിത ആലിക്കല്‍,സുതസേതു എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top