അഹിന്ദുക്കളുടെയും അവിശ്വാസികളുടെയും ശബരിമല പ്രവേശനം തടയണമെന്ന്

കൊച്ചി: അഹിന്ദുക്കളും അവിശ്വാസികളും ശബരിമലയില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര സൈദ്ധാന്തികന്‍ ടി ജി മോഹ ന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദു സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതിയാണ് ഉത്തരവിലൂടെ സുപ്രിംകോടതി നല്‍കിയതെങ്കിലും അവിശ്വാസികള്‍ക്കാണ് സംരക്ഷണം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജിയില്‍ വിശദീകരണം തേടിയ കോടതി തുടര്‍ന്ന് ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ക്കൊപ്പം പരിഗണിക്കാനായി ഹരജി മാറ്റി. സുപ്രിം കോടതി ഉത്തരവിന്റെ മറവില്‍ അഹിന്ദുക്കളും അവിശ്വാസികളുമായ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. തുലാംമാസ പൂജയ്ക്ക് നട തുറന്നതിനോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായതെന്നും ഹരജി പറയുന്നു.

RELATED STORIES

Share it
Top