അഹമ്മദ് കൊടിയത്തൂര്‍ പ്രവാസത്തോട് വിട പറയുന്നു
abdul ali2018-07-24T12:46:56+05:30

അല്‍ഹസ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ കോഴിക്കോട് മുക്കം കൊടിയത്തൂര്‍ വിളക്കോട്ടില്‍ അഹമ്മദ് മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിടുന്നു. 1988 ജൂലൈ 21നാണ് സൗദിയിലെത്തിയത്. മുബാറസ്, ഹുഫൂഫ്, അല്‍ ജാഫര്‍ എന്നിവിടങ്ങളിലായിരുന്നു പ്രവാസ ജീവിതം. ഒടുവില്‍ അല്‍ ജാഫറില്‍ റെസ്റ്റോറന്റ് നടത്തുകയായിരുന്നു. ഇടക്കാലത്ത് മലയാളം ന്യൂസിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.