അഹദ് തമീമിയെ റയല്‍ മാഡ്രിഡ് ആദരിച്ചു

മാഡ്രിഡ്: ഫലസ്തീന്‍ മനുഷ്യാവകാശപ്രവര്‍ത്തക അഹദ് തമീമിയെ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ് ആദരിച്ചു.
പിതാവ് ബാസിം തമീമിക്കൊപ്പമാണ് മാഡ്രിഡിലെ ബെര്‍ണാബ്യു സ്‌റ്റേഡിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങിന് അഹദ് തമീമി എത്തിയത്. മുന്‍ സ്‌ട്രൈക്കര്‍ എമിലിയോ ബുട്രാഗ്വിനോ ചടങ്ങില്‍ അഹദ് എന്ന് എഴുതിയ ജഴ്‌സി സമ്മാനിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അഹദ് തമീമിയെ അറസ്റ്റ് ചെയ്ത ഇസ്രായേല്‍ നടപടി ആഗോളതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. വെസ്റ്റ്ബാങ്ക് പ്രവിശ്യയിലെ തന്റെ വീടിന് മുന്നില്‍ വച്ച് അഹദ് തമീമി സെനികന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്.ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകമായി അഹദ് തമീമി മാറിയിരുന്നു. ജൂലൈയിലാണ് അഹദിനെ ഇസ്രായേല്‍ മോചിപ്പിച്ചത്.
അതേസമയം അഹദ് തമീമിയെ ആദരിച്ച റയല്‍ മാഡ്രിഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇസ്രായേല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നാഹ്‌സണ്‍ രംഗത്തെത്തി.

RELATED STORIES

Share it
Top