അഹദ് തമീമിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

റാമല്ല: ഇസ്രായേല്‍ അറസ്റ്റ് ചെയ്ത കൗമാരക്കാരിയായ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഷാര്‍ ബിന്‍യാമിന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഇസ്രായേലിന്റെ അന്വേഷണവുമായി സഹകരിക്കുന്നതിന് തമീമിയെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. റാമല്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തമീമിയുടെ പിതാവ് ബസ്സാം തമീമിയാണ് വീഡിയോ പുറത്തുവിട്ടത്.
അഹദ് തമീമിയുടെ മാതാവ് നുറൈമാന്റെ പേര് വികലമാക്കി ഉച്ചരിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, ചോദ്യങ്ങളോട് തമീമി നിശ്ശബ്ദത പാലിക്കുകയാണ്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ നബി സാലിഹിലെ മറ്റു ബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്യുമെന്നും പോലിസ് ഭീഷണിപ്പെടുത്തുന്നുണ്ട്. അഹദിന്റെ അറസ്റ്റിനു ശേഷം ബന്ധുവായ ഉസാമ തമീമിയെയും അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top