അഹദ് തമീമിയുടെ വിചാരണ ആരംഭിച്ചു

നബി സാലിഹ്: സൈനികരുടെ മുഖത്തടിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച 16കാരിയായ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയുടെ വിചാരണ സൈനിക കോടതിയില്‍ ആരംഭിച്ചു. അടച്ചിട്ട കോടതിയിലാണ് തമീമിയുടെ വിചാരണ. തുറന്ന കോടതിയില്‍ വിചാരണ നടത്തണമെന്ന തമീമിയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. സൈനികരെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നതടക്കം 12 കുറ്റങ്ങളാണ് തമീമിക്കെതിരേ ചുമത്തിയിരിക്കുന്നത്. തമീമിയുടെ മാതാവും തടങ്കലിലാണ്. വിചാരണയുടെ അടുത്ത ഘട്ടം മാര്‍ച്ചില്‍ തുടങ്ങും. അതേസമയം, തമീമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top