അസ്വാഭാവിക മരണത്തിന് കേസെടുത്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി  സെക്ഷന്‍ ഓഫിസര്‍ ആര്‍ ജയകുമാര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു തേഞ്ഞിപ്പലം പോലിസ് കേസെടുത്തു. ശരീരത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വീഴ്ച കാരണവും രക്തസ്രാവത്തിനു സാധ്യതയുണ്ടെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലിസ് അറിയിച്ചു. ഞായറാഴ്ചയാണു ജയകുമാര്‍ സര്‍വകലാശാല കോര്‍ട്ടേഴ്‌സില്‍ മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിനു വെച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പി വി സി ഡോ. പി മോഹന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ശേഷം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോയി. ചെറുകഥാകൃത്ത് കൂടിയായ ജയകുമാറിന് മാതൃഭൂമി കഥാ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ നൂറനാട് മുതുകാട്ടുകര മണിവിലാസത്തില്‍ രാജപ്പന്‍ മണിയമ്മ ദമ്പതികളുടെ മകനാണ്.

RELATED STORIES

Share it
Top