അസ്വസ്ഥത ഉണ്ടാക്കുന്നതിലാണ് ചില പാര്‍ട്ടികള്‍ക്ക് താല്‍പര്യം: മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  പ്രശ്‌നങ്ങളുണ്ടാക്കുക എന്നത് മാത്രമാണു ചില പാര്‍ട്ടികളുടെ ലക്ഷ്യമെന്നായിരുന്നു പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല.
കലുഷിതമായ അന്തരീക്ഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മോദി പറഞ്ഞു.
ഹിന്ദി കവിയായ കബീര്‍ ദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അടിയന്തരാവസ്ഥയ്ക്ക് കാരണക്കാരും അതിനെ എതിര്‍ത്തവരും തമ്മില്‍ കൈകോര്‍ക്കുകയാണ്. സ്വന്തം നിലനില്‍പ് മാത്രമാണ് ഇവര്‍ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top