അസ്താനയുടെ അറസ്റ്റ് നവംബര്‍ ഒന്ന് വരെ തടഞ്ഞു

ന്യൂഡല്‍ഹി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റ് നവംബര്‍ ഒന്നു വരെ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സിയുടെ ആദ്യ റിപോര്‍ട്ട്് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താനയും ഡിഎസ്പി ദേവേന്ദ്ര കുമാറും സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കവേയാണ് കോടതിയുടെ ഉത്തരവ്.
അഴിമതി ആരോപണക്കേസില്‍ ആരോപണ വിധേയരായ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 29 വരെ അസ്താനയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്ന് 23നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാകേഷ് അസ്താന നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാത്തതില്‍ നീരസം പ്രകടിപ്പിച്ച കോടതി സിബിഐക്ക് ഒരാഴ്ച കൂടി സമയം നല്‍കി.
കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കോടതി കൈമാറി. അതേസമയം, ദേവേന്ദ്രകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചു.RELATED STORIES

Share it
Top