അസാപ് തൊഴില്‍ നൈപുണ്യ പരിശീലനം: സ്‌പോട്ട് അഡ്മിഷന്‍ നാളെ

കൊല്ലം: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തില്‍ യുവാക്കള്‍ക്കും പങ്കെടുക്കുവാന്‍ അവസരം നല്‍കുന്നു.
മധ്യവേനല്‍ അവധിക്കാലത്ത് നടത്തുന്ന ഈ പരിശീലനത്തിന് സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.ജില്ലയില്‍ 15മുതല്‍ 25 വയസ് വരെയുള്ള ഏതൊരാള്‍ക്കും ദേശീയ തലത്തിലുള്ള തൊഴില്‍ നൈപുണ്യ പരിശീലനം നേടുവാന്‍ സമ്മര്‍ സ്‌കൂളിലൂടെ അവസരം ലഭിക്കും.വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും അസാപ്പിന്റെയും സംയുക്ത സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക.വിദ്യാഭ്യാസത്തോടൊപ്പം ഈ പരിശീലനം കൂടി ലഭിക്കുമ്പോള്‍ തൊഴില്‍ ലഭ്യതയ്ക്കുള്ള സാധ്യത കൂടുമെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദീപ്, സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഷോബി പ്രഭാകര്‍ എന്നിവര്‍ പറഞ്ഞു.വിദ്യാഭ്യാസം നിര്‍ത്തിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രിലിലും ജൂണിലും നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ തിയറി, പ്രാക്ടിക്കല്‍ പരിശീലനത്തോടൊപ്പം ഒരു മാസത്തെ തൊഴില്‍ മേ—ളയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും നടക്കും.ജില്ലയില്‍ ലഭ്യമായിട്ടുള്ള കോഴ്‌സുകള്‍, നടത്തുന്ന സെന്ററുകള്‍ എന്നിവ ക്രമത്തില്‍:  അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (ബാങ്കിങ് മേഖല)- ജിഎച്ച്എസ് കേരളപുരം, ജിഎച്ച്എസ്എസ് ചാത്തന്നൂര്‍, ജിഎച്ച്എസ്എസ് മങ്ങാട്.
ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഐടി)-ബിജെഎം ഗവണ്‍മെന്റ് കോളജ്, ജിഎച്ച്എസ്എസ് പോരുവഴി, ജിഎച്ച്എസ് കേരളപുരം.ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (മെഡിക്കല്‍)ജിഎച്ച്എസ്എസ് ചാത്തന്നൂര്‍, ജിഎച്ച്എസ്എസ് മങ്ങാട്, ബിജെഎം ഗവണ്‍മെന്റ് കോളജ് ചവറ, ജിഎച്ച്എസ്എസ് കടയ്ക്കല്‍. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്-ജിഎച്ച്എസ് കേരളപുരം.മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് റിപ്പയറിങ് എന്‍ജിനീയര്‍-ജിഎച്ച്എസ് കേരളപുരം, ജിഎച്ച്എസ്എസ് ചാത്തന്നൂര്‍. റീട്ടയില്‍ ട്രെയിനി അസോസിയേറ്റ്ജിഎച്ച്എസ്എസ് മങ്ങാട്, ഹാന്‍ഡ് എംബ്രോയ്ഡര്‍-ജിഎച്ച്എസ്എസ് മങ്ങാട്, ജവഹര്‍ എച്ച്എസ്എസ് ആയൂര്‍. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍-ജിഎച്ച്എസ്എസ് പുനലൂര്‍, ഫാഷന്‍ ഡിസൈനര്‍ജിഎച്ച്എസ്എസ് മങ്ങാട്, ജിബിഎച്ച്എസ്എസ് കൊട്ടാരക്കര, ജിഎസ്ടി അക്കൗണ്ട് അസിസ്റ്റന്റ്ജിബിഎച്ച്എസ്എസ് കൊട്ടാരക്കര, ജിഎച്ച്എസ്എസ് മങ്ങാട്.ഇവയിലേയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി. സ്‌പോട്ട് അഡ്മിഷന്‍ സെലക്ഷന്‍ നാളെ രാവിലെ 11.30മുതല്‍ കോഴ്‌സ് നടത്തുന്ന സെന്ററുകളില്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633582236, 9495999706, 949681 7619,  9995925844 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.അസാപിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി വിശദീകരണ ശില്‍പ്പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top