അസാധാരണ നടപടിയുമായി ട്രഷറി : കുത്തിയിരിപ്പ് സമരവുമായി പെരുവയലിലെ ജനപ്രതിനിധികള്‍കുറ്റിക്കാട്ടൂര്‍: മാര്‍ച്ച് 31ന് മുമ്പ് ട്രഷറിയില്‍ സമര്‍പ്പിച്ച ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ബില്ലുകള്‍ രണ്ട് മാസത്തിന് ശേഷം  മടക്കിയ ട്രഷറിയുടെ വിചിത്ര നിലപാടില്‍ പ്രതിഷേധിച്ച് പുതിയറ സബ് ട്രഷറിക്ക് മുമ്പില്‍ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളാണ് സമരം സംഘടിപ്പിച്ചത്. സോഫ്റ്റ്‌വെയറിന്റെ പേര് പറഞ്ഞാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മടക്കിയത്. ധനകാര്യവകുപ്പിന് സംഭവിച്ച അപാകതയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്. പണം തിരിച്ച് പിടിക്കാനുള്ള ധനവകുപ്പിന്റെ ബോധവപൂര്‍വ്വമായ നീക്കമാണെന്ന് ആരോപിച്ചാണ് ജനപ്രതിനിനിധികള്‍ സമരരംഗത്തിറങ്ങിയത്. സമരം ഡിസിസി. പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ, മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, അനീഷ് പാലാട്ട് സംസാരിച്ചു.

RELATED STORIES

Share it
Top