ജിഷ വധക്കേസ്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിഭാഗം; ശിക്ഷാവിധി വീണ്ടും മാറ്റി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായ കേസില്‍ നാളെയാണ് കോടതി വിധി പറയുക.  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.അതേസമയം, ജിഷ വധക്കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അസം സ്വദേശിയായ അമീറുലിന് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നും അതിനാല്‍ ആ ഭാഷ അറിയിയുന്നവര്‍ കേസ് അന്വേഷിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹരജി തള്ളിയ കോടതി, ഇപ്പോള്‍ ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും മറ്റുകാര്യങ്ങള്‍ വിധി പ്രസ്താവിച്ച ശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.വധശിക്ഷ അര്‍ഹിക്കുന്ന രീതിയിലാണ് പ്രതി കൊലപാതകം ചെയ്‌തെന്നും സഹതാപം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതില്‍ പറഞ്ഞു. കേസ് അസാധാരണമാണെന്നും കൊലപാതകവും ക്രൂര പീഡനവും തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അതേസമയം,  തനിക്ക് ജിഷയെ മുന്‍പരിജയമില്ലെന്ന് അമീറുല്‍ ഇസ് ലാം കോടതിയില്‍ പറഞ്ഞു. കൊലപാതകം ചെയ്തത് താനല്ലെന്നും ആരാണ് കൊന്നതെന്ന് അറിയില്ലെന്നും അമീറുല്‍ പറഞ്ഞു.

RELATED STORIES

Share it
Top