അസം മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാവുന്നു : ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്ന്യൂഡല്‍ഹി: പൗരത്വത്തിന്റെ പേരില്‍ അസം മുസ്‌ലിംകള്‍ കടുത്ത വിവേചനത്തിനിരയാവുന്നുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനി. ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ലക്ഷക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കുകയാണു ബിജെപി സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജീവ്ഗാന്ധിയുടെ കാലത്തെ അസം ഉടമ്പടി പ്രകാരം പ്രശ്‌നം രമ്യമായി പരിഹരിക്കണം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരോട് ആ നിലയ്ക്കു തന്നെ പെരുമാറണമെന്നും പക്ഷേ, സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അര്‍ശദ് മദനി പറഞ്ഞു.

RELATED STORIES

Share it
Top