അസം പൗരത്വ രജിസ്റ്റര്‍: രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അവസാന തിയ്യതി നീട്ടി

ന്യൂഡല്‍ഹി: അസം പരൗത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അവസാന തിയ്യതി സുപ്രിംകോടതി നീട്ടി. അടുത്ത ഒരു വിധി ഉണ്ടാവുന്നതു വരെയാണു നീട്ടിയിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിലെ മുഴുവന്‍ വിവരങ്ങളും കേന്ദ്രസര്‍ക്കാരുമായി പങ്കുവയ്ക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ആവശ്യം ജസ്റ്റിസുമാരായ രഞജ്ന്‍ ഗോഗോയ്, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരാകരിച്ചു. ജൂലൈ 30നു പുറത്തിറക്കിയ കരടുപട്ടിക അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടതോടെയാണ് ബെഞ്ച് ഇതു നിഷേധിച്ചത്. ഈ മാസം 19നു കേസ് വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top