അസം പൗരത്വ പട്ടികയില്‍ നിന്ന് മുന്‍ രാഷ്ട്രപതിയുടെ കുടുംബക്കാരും പുറത്ത്‌

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവരില്‍ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരപുത്രനും.  ലഫ്റ്റനന്റ് ഇക്രമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയായുദ്ദീന്‍ അലി അഹമ്മദാണ് പൗരത്വമില്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് അസമിലെ കംരൂപ് ജില്ലയിലെ റാഗിയയിലുള്ള ഇവരുടെ കുടുംബം.സ്വതന്ത്ര ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദ്, 1974 മുതല്‍ 1977 വരെ ആണ് പദവിയില്‍ ഇരുന്നത്.

RELATED STORIES

Share it
Top