അസം-നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ സേനാവിന്യാസം

കൊഹിമ: അസമുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രത്യേക സേനയെ വിന്യസിച്ചു. അസമില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ (എന്‍ആര്‍സി) അന്തിമ പട്ടിക ഈ മാസം 30ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ നടപടി.
വിഷയം ചര്‍ച്ചചെയ്യാനും കുടിയേറ്റം തടയുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനുമായി നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി തെംജെന്‍ ടോയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗംചേര്‍ന്നിരുന്നു.
അഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കുടിയേറ്റക്കാര്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ ഗ്രാമത്തലവന്‍മാര്‍ക്കും സര്‍ക്കാര്‍ കത്തയച്ചിട്ടുമുണ്ട്.

RELATED STORIES

Share it
Top