അസം എന്‍ആര്‍സി അന്തിമ കരട് ജൂലൈ 30 വരെ നീട്ടി

ന്യൂഡല്‍ഹി: അസമിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ തയ്യാറാക്കുന്ന നാഷനല്‍ രജിസ്‌ട്രേഷന്‍ ഓഫ് സിവിലിയന്‍സ് (എന്‍ആര്‍സി) അന്തിമ കരട് പുറത്തിറക്കാനുള്ള തിയ്യതി സുപ്രിംകോടതി നീട്ടി. ജൂണ്‍ 30നകം അന്തിമ കരടുരൂപം പുറത്തിറക്കണമെന്നിരിക്കെ, സംസ്ഥാനത്തെ ബാധിച്ച വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് എന്‍ആര്‍സിക്ക് കരട് തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്ന് എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. ജൂലൈ 30 വരെയാണ് സമയം നീട്ടിനല്‍കിയത്. ജൂലൈ 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് എന്‍ആര്‍സി കേന്ദ്ര-സംസ്ഥാന കോ-ഓഡിനേറ്റര്‍മാര്‍ അറിയിച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്. സംസ്ഥാന കോ-ഓഡിനേറ്റര്‍ ഹജേലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും അസം ഡിജിപിക്കും നിര്‍ദേശം നല്‍കി. ജൂലൈ 31ന് എല്ലാ അന്തിമ അപേക്ഷകളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top