അസംപ്ഷന്‍ ദ്വീപ്: സീഷെല്‍സുമായി ധാരണയിലെത്തി

ന്യൂഡല്‍ഹി: സീഷെല്‍സ് അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യയുടെ നാവിക താവള നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടികള്‍ മുന്നോട്ടുപോവുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന സീഷെല്‍സ്് പ്രസിഡന്റ് ഡാനി ഫൗറയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. നാവിക താവളവുമായി ബന്ധപ്പെട്ടു നിലവിലുള്ള ആശങ്കകള്‍ പരിഗണിച്ച്, പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യന്‍ നാവിക താവളം സംബന്ധിച്ച പദ്ധതി മുന്നോട്ടു പോവില്ലെന്ന് സീഷല്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.അവകാശങ്ങള്‍ സംരക്ഷിച്ച് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി നരേന്ദ്രമോദിയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ഡാനി ഫൗറയും അറിയിച്ചു.

RELATED STORIES

Share it
Top