അശ്ലീല ആംഗ്യം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അടൂര്‍: യാത്രക്കാരിയായ ഡോക്ടര്‍ക്കുനേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിന്മേല്‍ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി-അടൂര്‍-കൊടുമണ്‍-പത്തനംതിട്ട റൂട്ടിലോടുന്ന ശ്രീദേവി ബസിലെ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ ചീരന്‍കുളത്ത് പുത്തന്‍വീട്ടില്‍ നൗഷാദി(30)നെയാണ് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ്, കൊടുമണ്‍ അഡി. എസ്‌ഐ രാജീവ് ചേര്‍ന്ന് കരുനാഗപ്പളളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീലച്ചുവയോടെയുള്ള ആംഗ്യം കാണിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഞായറാഴ്ച രാവിലെ അടൂരില്‍ നിന്ന് കൊടുമണിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുര്‍വേദ ഡോക്ടറെയാണ് നൗഷാദ് സീറ്റിന് പിന്നിലേക്ക് അംഗവിക്ഷേപം കാണിച്ചത്. ഏഴംകുളം മുതല്‍ കൊടുമണ്‍ വരെയായിരുന്നു പ്രദര്‍ശനം. ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പത്തനംതിട്ട ആര്‍ടിഒ, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് ഇ-മെയില്‍ മുഖേനെ പരാതി സമര്‍പ്പിക്കുകയും ചെയ്തു. പരാതി കിട്ടിയ ആര്‍ടിഒ തിങ്കളാഴ്ച തന്നെ ഇയാളുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top