അശ്ലീലം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വ്യക്തികള്‍ക്കനുസരിച്ച് മാറുന്നത്‌

കൊച്ചി: വ്യക്തികള്‍ക്കനുസരിച്ച് മാറുന്നതാണ് അശ്ലീലം സംബന്ധിച്ച കാഴ്ചപ്പാടുകളെന്ന് ഹൈക്കോടതി. ഒരാള്‍ക്ക് അശ്ലീലമെന്നു തോന്നുന്ന ദൃശ്യം മറ്റൊരാള്‍ക്ക് കലാപരമായി തോന്നാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രമുഖ മലയാള വനിതാ മാഗസിന്റെ കവര്‍ പേജില്‍ മുലയൂട്ടുന്ന ചിത്രം അച്ചടിച്ചതിനെതിരേ എം എ ഫെലിക്‌സ് നല്‍കിയ ഹരജി തള്ളിയാണ് കോടതി നിരീക്ഷണം.
സ്ത്രീയെ മോശമായി ചിത്രീകരിച്ച കവര്‍ പേജ് പുറത്തിറക്കിയ മാഗസിന്‍ പ്രസാധകര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍, ചിത്രത്തില്‍ അശ്ലീലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
സൗന്ദര്യം കാണുന്നയാളിന്റെ കണ്ണിലാണെന്നതുപോലെ അശ്ലീലം നോക്കുന്നയാളുടെ കണ്ണിലാണെന്ന് കോടതി പറഞ്ഞു.

RELATED STORIES

Share it
Top