അശാസ്ത്രീയ റെയില്‍ അടിപ്പാത നിര്‍മാണം; അപാകത പരിഹരിക്കണമെന്ന്

തൃക്കരിപ്പൂര്‍: അശാസ്ത്രീയമായ അടിപ്പാത നിര്‍മാണം മൂലം വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്ന തലിച്ചാലം  ഇളമ്പച്ചി റെയില്‍വേ അടിപ്പാത നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട്  എച്ച്എംഎസ് സൗത്ത് തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി പി വി തമ്പാന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാരമേശന്‍ അധ്യക്ഷത വഹിച്ചു. ടി വി ഭാസ്‌കരന്‍, സി വി ശശി, കെ രവീന്ദ്രന്‍, കെ വി സിന്ധു, വി വി ബാലന്‍, കെ പവിത്രന്‍, വി വി വിജയന്‍, പി രാജീവന്‍ സംസാരിച്ചു. പ്രകടനത്തിന് ടി വി കൃഷ്ണന്‍, കെ വി വിനു, എം കെ നാരായണന്‍, ടി വി അനില്‍കുമാര്‍  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top