അശാസ്ത്രീയതകളും വിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയാക്കരുതെന്ന്‌

കോഴിക്കോട്: ശാസ്ത്രപ്രചാരണത്തിനും ശാസ്ത്രബോധവ്യാപനത്തിനും വേണ്ടി നിലകൊള്ളുന്നതും സ്തുത്യര്‍ഹമായവിധം പ്രവര്‍ത്തിച്ചുവരുന്നതുമായ സ്ഥാപനമായ കോഴിക്കോട്ടെ റീജ്യനല്‍ സയന്‍സ് സെന്റര്‍ അശാസ്ത്രീയതകള്‍ക്ക് വേദിയൊരുക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി. ശാസ്ത്ര കുതുകികളായ വിദ്യാര്‍ഥികളും നാട്ടുകാരും  ഈ സ്ഥാപനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍  അതീവ സന്തുഷ്ടരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശാസ്ത്രവുമായി ഒരു ബന്ധമില്ലാത്തതും കേവല വിശ്വാസങ്ങള്‍ മാത്രമായതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കിയത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. വര്‍ഗീയ പ്രചാരണത്തിനും കേവല വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഉപാധിയാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ഇത്തരം ശാസ്ത്ര സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനേ ഇടയാക്കൂ.  റീജ്യനല്‍ സയന്‍സ് സെന്ററിനെ ഇത്തരം അശാസ്ത്രീയ കാര്യങ്ങള്‍ക്ക് വേദിയാക്കരുതെന്ന് പരിഷത്ത് സെക്രട്ടറി എ പി പ്രേമാനന്ദ്, പ്രസിഡന്റ് അശോകന്‍ ഇളവനി എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top