അവിശ്വാസ പ്രമേയം: ശിവസേന സര്‍ക്കാര്‍ അനുകൂല വിപ്പ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടിയുടെ ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയ വി്പ്പ് ശിവസേന പിന്‍വലിച്ചു. ഇതിനൊപ്പം ബിജെപിയെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവും വന്നിട്ടുണ്ട്.സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയാണ് ഇതിലൂടെ ശിവസേന ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.അവിശ്വാസ പ്രമേയ സമയത്ത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്  പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നാണ് എംപിമാര്‍ അറിയിച്ചത്.

RELATED STORIES

Share it
Top