അവിശ്വാസം: അണ്ണാ ഡിഎംകെക്ക് നട്ടെല്ലില്ലെന്ന് ഡിഎംകെ

ചെന്നൈ: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി അണ്ണാ ഡിഎംകെ എംപിമാര്‍ വോട്ട് ചെയ്യാതിരുന്നത് അവര്‍ക്ക് നട്ടെല്ലില്ലാഞ്ഞിട്ടാണെന്നു ഡിഎംകെ. തമിഴ്‌നാട്ടില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും അണ്ണാ ഡിഎംകെ എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിക്കുകയാണെന്നു ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിനെതിരായ അണ്ണാ ഡിഎംകെ നിലപാട് അവരും ബിജെപിയും തമ്മിലുള്ള തന്ത്രപരമായ സഖ്യമാണ് കാണിക്കുന്നത്. സംസ്ഥാനത്ത് നീറ്റ് പരീക്ഷ പോലുള്ള വിഷയത്തെ മോദി സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. ബിജെപി സര്‍ക്കാര്‍ ജനാധിപത്യം, സാമൂഹികനീതി, പ്രാദേശിക സ്വയംഭരണം എന്നിവയ്‌ക്കെതിരാണ്. ഇവയെ എതിര്‍ക്കാന്‍ മുഖ്യമന്ത്രി കെ പളനിസ്വാമിക്കും അണ്ണാ ഡിഎംകെ എംപിമാര്‍ക്കും നട്ടെല്ലില്ല- അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top