അവിവാഹിത ദമ്പതികള്‍ ഉടന്‍ വിവാഹിതരാവണം : ബുറുണ്ടിബുജുംബുര: ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി രാജ്യത്തെ അവിവാഹിത ദമ്പതികള്‍ അവരുടെ ബന്ധം നിയമവിധേയമാക്കണമെന്ന് ബുറുണ്ടി സര്‍ക്കാര്‍. ധാര്‍മിക സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ മാസാദ്യത്തില്‍ പ്രസിഡന്റ് പിയറി എന്‍കുറുന്‍സിസ തുടക്കമിട്ട 'ധാര്‍മിക സമൂഹത്തിനുള്ള' പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്. വിവാഹത്തിലൂടെ ബുറുണ്ടിയന്‍ ജനത പരസ്പരമുള്ള സ്‌നേഹം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവിവാഹിത ദമ്പതികള്‍ ബന്ധം നിയമവിധേയമാക്കുന്നതിന് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. രാജ്യം കടുത്ത ജനസംഖ്യാ വിസ്‌ഫോടനം നേരിടുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ടെറന്‍സ് എന്‍തഹിറജ പറഞ്ഞു.

RELATED STORIES

Share it
Top