അവാര്‍ഡുകള്‍ വരേണ്യവര്‍ഗത്തിന്റെ മാത്രം

കോട്ടയം: അവാര്‍ഡുകള്‍ എക്കാലത്തും വരേണ്യവര്‍ഗത്തിന്റെ മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. അതു മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നത് അത്തരക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. സുരഭിക്കും ഇത്തവണ ഇന്ദ്രന്‍സിനും അവാര്‍ഡ് ലഭിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ അവരെ അഭിനന്ദിക്കാന്‍ മറന്നതും ആ വരേണ്യബോധം കൊണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവാര്‍ഡ് സുരഭിക്ക് നല്‍കേണ്ടിവന്നപ്പോള്‍ അതിന്റെ തിളക്കം കെടുത്താനാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിന് പ്രത്യേക പുരസ്‌കാരം നല്‍കിയത്. മികച്ച നടി 50,000 രൂപയുടെ അവാര്‍ഡ് വാങ്ങിയപ്പോള്‍ പ്രത്യേക പുരസ്‌കാരത്തിനു ലഭിച്ചത് രണ്ടുലക്ഷം രൂപയായതും അതുകൊണ്ടാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top