അവസാന നിമിഷം ഈജിപ്ത് വീണു; ജയത്തോടെ തുടങ്ങി ഉറുഗ്വേഎകതരിന്‍ബര്‍ഗ്: മുഹമ്മദ് സലാഹില്ലാതെയും അവസാന നിമിഷം വരെ പൊരുതിയിട്ടും ഈജിപ്തിന് ജയിക്കാനായില്ല. ആവേശ മല്‍സരത്തിന്റെ 89ാം മിനിറ്റിലെ ഗോളില്‍ ഈജിപ്തിനെ ഉറുഗ്വേ മുട്ടുകുത്തിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ എഡിന്‍സണ്‍ കവാനിയും ലൂയിസ് സുവാരസും ഉറുഗ്വേയ്ക്ക് വേണ്ടി നിറം മങ്ങിയ മല്‍സരത്തില്‍ ഗിമിനസാണ് ഉറുഗ്വേയുടെ വിജയ ഗോള്‍ നേടിയത്. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്തിനെ ഗിമിനസ് ഈജിപ്തിന്റെ പ്രതിരോധത്തിനെയും ഗോളിയെയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ഉറുഗ്വേയ്ക്കായിരുന്നു ആധിപത്യം. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഉറുഗ്വേ 15 തവണയാണ് ഈജിപ്ത് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഉറുഗ്വേ സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ ജയിച്ച റഷ്യയും ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top