അവസാന ഓവറില്‍ പഠാന്‍ കാത്തു; ഡല്‍ഹിക്കെതിരേ ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം


ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത യൂസഫ് പഠാനും (12 പന്തില്‍ 27) കെയ്ന്‍ വില്യംസണും (30 പന്തില്‍ 32) ചേര്‍ന്നാണ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിച്ചത്. അലക്‌സ് ഹെയ്ല്‍സ് (31 പന്തില്‍ 45), ശിഖര്‍ ധവാന്‍ (30 പന്തില്‍ 33) എന്നിവരും ഹൈദരാബാദ് നിരയില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് കരുത്തായത് പൃഥി ഷായുടെ  (65) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന പൃഥി 36 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറുമാണ് അക്കൗണ്ടിലാക്കിയത്. നായകന്‍ ശ്രേയസ് അയ്യരും (36 പന്തില്‍ 44) ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ജയത്തോടെ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്കെത്തി.

RELATED STORIES

Share it
Top