അവസാനം ഉലകനായകനു മുന്നിലും പാട്ടുപാടാന്‍ രാകേഷെത്തി

ആലപ്പുഴ: ഒരു കലാകാരനെ കൂടി പ്രശസ്തിയിലെത്തിച്ചു സോഷ്യല്‍ മീഡിയ. ഉലകനായകന്‍ കമല്‍ഹാസന്റെ “വിശ്വരൂപം’എന്ന സിനിമയിലെ ഉന്നൈ കാണാതെ നാന്‍ ഇല്ലയെ’ എന്ന ഗാനം അതിമനോഹരമായി ആലപിച്ച കൂലിത്തൊഴിലാളി നൂറനാട് സ്വദേശി രാകേഷ് ഉണ്ണിയാണ് ഇ ത്തവണ സോഷ്യല്‍ മീഡിയയുടെ സഹായത്താല്‍ പ്രശസ്തിയിലെത്തിയത്.
കല്‍പ്പണിക്കിടെയുള്ള ഇടവേളയിലാണു ദിവസങ്ങള്‍ക്കു മുമ്പ് രാകേഷ് ഇതേ ഗാ നം ആലപിച്ചത്. അന്നതു സഹജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കി ല്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നു മലയാള സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍, തനിക്ക് ഈ പാട്ടുകാരനെ വേണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഷെയര്‍ ചെയ്തു. ഉടനെത്തന്നെ സൈബര്‍ ലോകം ആ കലാകാരന്റെ വിവരം ഗോപിസുന്ദറിന്റെ പോസ്റ്റിന് കീഴെ കമന്റ് നല്‍കുകയായിരുന്നു.
രാകേഷിന്റെ വീഡിയോ വൈറലായതോടെ “വിശ്വരൂപം’ സിനിമയില്‍ അതേ ഗാനം ആലപിച്ച  ഗായകന്‍ ശങ്കര്‍ മഹാദേവന്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. തുടര്‍ന്നാണ് ഉലക നായകനു മുന്നില്‍ നേരിട്ടു പാടാന്‍ രാകേഷിന് അവസരം ലഭിച്ചത്. വൈറലായ കാ ര്യം തന്നെ ദിവസങ്ങള്‍ കഴിഞ്ഞാണു രാകേഷ് അറിയുന്നത്. തന്റെ വീട്ടില്‍ എല്ലാവരും പാടും. താനും അതുപോലെ പാടി എന്നാണു രാകേഷിന്റെ മറുപടി. അതിനിടെ ഗോപി സുന്ദര്‍ തന്റെ അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയതിന്റെ സന്തോഷത്തിലാണു രാകേഷ്.

RELATED STORIES

Share it
Top