അവര്‍ നമ്മെ തേടിയെത്തും മുമ്പ്; പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

ചെര്‍പ്പുളശ്ശേരി: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ തമ്മെ തേടിയെത്തും മുമ്പ് എന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോതകുറുശ്ശി ഏരിയ കമ്മിറ്റി ജന ജാഗ്രത സദസ്സ് നടത്തി. ഡിവിഷന്‍ പ്രസിഡന്റ് റസാഖ് ഷൊര്‍ണൂര്‍ വിഷയാവതരണം നടത്തി. പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ബാവ മാസ്റ്റര്‍, ഏരിയാ പ്രസിഡന്റ്   മുഹമ്മദാലി മൗലവി റഫീഖ്, അഷ്‌റഫ്, ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി എലിയപ്പറ്റയില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സില്‍ ജില്ലാ കമ്മറ്റിയംഗം ബഷീര്‍ മൗലവി വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി ആരിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.  ഏരിയാ പ്രസിഡന്റ് സുബൈര്‍, സെക്രട്ടറി ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
കൊപ്പം: കൊപ്പം ഏരിയ കമ്മിറ്റി കൊപ്പം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദലി വല്ലപ്പുഴ വിഷയാവതരണം നടത്തി. ഏരിയ പ്രസിഡന്റ് ഹംസ മാസ്റ്റര്‍, സെക്രട്ടറി വി ടി ശംസുദ്ധീന്‍, ശറഫുദ്ദീന്‍ കെ കെ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top