അവരെത്തും ഫൈനല്‍ കാണാന്‍: ഫിഫ പ്രസിഡന്റ്

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു പുറത്തുവരുമെന്ന് ഫുട്‌ബോള്‍ ലോകം. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫന്റിനോയാണ് ഗുഹയില്‍ അകപ്പെട്ട തായ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീമംഗങ്ങള്‍ പുറത്തുവരുമെന്നും അവര്‍ ലോകകപ്പ് ഫൈനല്‍ കാണാനെത്തുമെന്നുമുള്ള പ്രത്യാശ പ്രകടിപ്പിച്ചത്.
ഇവരെ ഫൈനല്‍ കാണാന്‍ ക്ഷണിച്ചു കൊണ്ട് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന് അദ്ദേഹം കത്തു നല്‍കുകയും ചെയ്തു. ഫുട്‌ബോള്‍ ടീമംഗങ്ങളും കോച്ചും ഉള്‍പ്പെടെ 13 പേര്‍ ജൂണ്‍ 23നാണു ഗുഹയില്‍ അകപ്പെട്ടത്. ഇവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് തായ്‌ലന്‍ഡ് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും.

RELATED STORIES

Share it
Top