'അവരും ഉടുക്കട്ടെ' പദ്ധതി: ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറി

എടത്തനാട്ടുകര: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍പി സ്‌കൂള്‍ അവരും ഉടുക്കട്ടെ ീവ കാരുണ്യ പദ്ധതിയിലൂടെ ശേഖരിച്ച ഒരു ടണ്ണിലധികം വസ്ത്രങ്ങള്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍ ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്കിന് കൈമാറി.
വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറത്തിലായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന  ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ചാണ് നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും വ്യാപാരികളും പദ്ധതിയില്‍ പങ്കാളികളായി. സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍  ഗ്രാമ പഞ്ചായത്തംഗം സി മുഹമ്മദാലി മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, ഷെല്‍ട്ടര്‍ ഇന്ത്യ  കൊ ഓര്‍ഡിനേറ്റര്‍ അര്‍ഷദ് കടമ്പഴിപ്പുറം,   പ്രധാനാധ്യാപിക എ സതീ ദേവി സംസാരിച്ചു. പദ്ധതിയുടെ ഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.

RELATED STORIES

Share it
Top