അവയവദാനം: സ്വീകര്‍ത്താവ്് മൂന്നരലക്ഷം നല്‍കണം

തിരുവനന്തപുരം: അവയവദാനത്തിന് സ്വീകര്‍ത്താവില്‍ നിന്നു മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കാനും ദാതാവിന് ആജീവനാന്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും സര്‍ക്കാ ര്‍ തീരുമാനം. അവയവദാനം പ്രോല്‍സാഹിപ്പിക്കുക, അവയവ കച്ചവടവും ഇടനിലക്കാരെയും ഒഴിവാക്കുക, അവയവലഭ്യത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിര്‍ദേശങ്ങള്‍.
അവയവദാതാവിന് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്ന് ഉത്തരവി ല്‍ പറയുന്നു. ഫീസിന് പുറമേ, ദാതാവിന്റെ ആശുപത്രി ചെലവുകള്‍ സ്വീകര്‍ത്താവ് വഹിക്കണം. അവയവദാനം കഴിഞ്ഞുള്ള മൂന്നുമാസം 50,000 രൂപ വീതം സ്വീകര്‍ത്താവു നല്‍കണം. കൂടാതെ രണ്ടുലക്ഷം രൂപ അവയവദാനത്തിനുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ മൃതസഞ്ജീവനിയില്‍ അടയ്ക്കണം. ഇതു ദാതാവിന്റെ ആരോഗ്യസുരക്ഷക്കെന്നാണ് ഉത്തരവില്‍ പറയുന്നത്.

RELATED STORIES

Share it
Top