അവധിക്കാലം ആഘോഷമാക്കാന്‍ അവര്‍ വീടുകളിലേക്ക്

മലപ്പുറം: വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാന്‍ സാധിക്കാത്ത സംസഥാന  ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ 11 കുട്ടികളെ ഈ വേനലവധിക്കാലം ആഘോഷമാക്കാന്‍ പതിനൊന്നു കുടുംബങ്ങളിലെക്കു രക്ഷിതാക്കള്‍ക്ക് കൂടെ പോറ്റിവളര്‍ത്താന്‍ വിട്ടു നല്‍കി.
കുടുംബത്തില്‍ കുട്ടികളെ  പോറ്റി വളര്‍ത്തുന്ന (ഫോസ്റ്റ ര്‍ കെയര്‍)പദ്ധതിയുടെ നാലാം പതിപ്പിന് മലപ്പുറം ജില്ലയില്‍ തുടക്കം കുറിച്ചു. രണ്ടുമാസത്തെ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപെടുത്തുന്നതിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ ഒരു അനുഭവം നല്‍കുന്നതിനുമായിട്ടാണ്  പോറ്റിവളര്‍ത്തല്‍ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് മുഖേനയാണ് അവധിക്കാല പോറ്റി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. സമ്മര്‍ ട്രീറ്റ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയറിന്റെ നാലാം ഘട്ടത്തി ല്‍ 8 പെണ്‍ കുട്ടികളും മൂന്ന് ആണ്‍ കുട്ടികളും ഉള്‍പ്പടെ 11 കുട്ടികളെയാണ് 11 വ്യത്യസ്ത കുടുംബങ്ങളിലേക്ക് അവധിക്കാലം കുടുംബത്തിന്റെ അനുഭവം തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോസ്റ്റര്‍ കെയറില്‍ വീടുകളിലേക്ക് പോയ കുട്ടികളും അവരുടെ രക്ഷിതാക്കളും സംഗമത്തില്‍ ഒത്തു ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവച്ചു. സമ്മര്‍ ട്രീറ്റ് ഫോസ്റ്റര്‍ കെയര്‍ പ്രകാരം കുട്ടികളെ വിവിധ കുടുംബങ്ങളിലേക്ക് വിട്ടു നല്‍കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top