അവകാശ നിഷേധം; ഗുഗിളിന് 500 കോടി ഡോളര്‍ പിഴമറ്റു കമ്പനികളുടെ അവകാശം നിഷേധിച്ചതിന് ഗൂഗിളിന് വന്‍ പിഴയുമായി യൂറോപ്യന്‍ യൂനിയന്‍. യൂറോപ്യന്‍ യൂണിയന്റെ കോംപന്റീഷന്‍ കമ്മീഷനാണ് ഗൂഗിളിന് 500 കോടി അമേരിക്കന്‍ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത്.  കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം സംരക്ഷിക്കാനുള്ള സമിതിയാണ് കോംപറ്റീഷന്‍ കമ്മീഷന്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ചും മാപ്പും ക്രോം ബ്രൗസറും അടക്കമുള്ള ഫീച്ചറുകള്‍ ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ.

ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് കമ്പനികളുടെ മത്സരത്തിനുള്ള അവകാശം ഗൂഗിള്‍ നിഷേധിച്ചുവെന്ന് കമ്മീഷന്‍ വിലയിരുത്തി.   ടെക് ഭീമനായ ഗൂഗില്‍ നേരിടുന്ന ഏറ്റവും വലിയ പിഴയാണ് ഇത്.  2015 ഒക്ടോബറില്‍ ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് വിധി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ലോകത്ത്  ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍  ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ആപ്പിളൊഴികെയുള്ള മറ്റ് പ്രമുഖ മൊബൈല്‍ നി!ര്‍മ്മാതാക്കളെല്ലാം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണുകള്‍ പുറത്തിറക്കുന്നത്. സൗജന്യമായി നല്‍കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം ഗൂഗിളിന്റെ ആപ്പ് പാക്കേജ്  നിര്‍ബന്ധമായി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു രീതി.  ഇതിലൂടെ ഗൂഗിള്‍ സേവനങ്ങള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

RELATED STORIES

Share it
Top